ന്യൂഡൽഹി: ഗ്രാമീണ ഇന്ത്യയിൽ നിർധനർക്ക് വീടുകൾ നൽകാനുള്ള കേന്ദ്രസർക്കാരിന്റെ മുൻനിര ഭവന ദൗത്യമായ പ്രധാൻ മന്ത്രി ഗ്രാമിൻ ആവാസ് യോജനയുടെ നിർമാണ വേഗത താഴ്ന്ന നിലയിൽ, നടപ്പ് സാമ്പത്തിക വർഷത്തിൽ 0.06 ശതമാനം വീടുകൾ മാത്രമാണ് പൂർത്തിയായത്
ഈ വർഷം 61.50 ലക്ഷം വീടുകൾ പൂർത്തീകരിക്കാൻ സർക്കാർ ലക്ഷ്യമിട്ടിട്ടുണ്ടെന്ന് ദൗത്യം നടപ്പാക്കുന്ന ഗ്രാമവികസന മന്ത്രാലയം നടത്തിയ അവലോകനത്തിൽ വ്യക്തമായി. ഇതുവരെ 2880 വീടുകൾ പൂർത്തിയായി. 2022 മാർച്ച് 31നകം 2.47 കോടി വീടുകൾ പൂർത്തീകരിക്കാൻ കേന്ദ്രം ലക്ഷ്യമിട്ടിട്ടുണ്ട്. ഇതിൽ 1.21 കോടി വീടുകൾ രണ്ടാം ഘട്ടത്തിൽ 2019 മാർച്ചിനും 2022 മാർച്ചിനുമിടയിൽ പൂർത്തീകരിക്കേണ്ടതുണ്ട്.
സംസ്ഥാനങ്ങളുമായുള്ള ആഭ്യന്തര അവലോകനത്തിൽ ഇതുവരെ രണ്ടാം ഘട്ടത്തിൽ 64% വീടുകൾക്ക് മാത്രമാണ് അനുമതി നൽകിയിട്ടുള്ളത്, 54% ഗുണഭോക്താക്കൾക്ക് ആദ്യ തവണകളായി ലഭിച്ചു. മൊത്തത്തിൽ 6,39,153 കാലതാമസമുള്ള വീടുകളുണ്ട്.
കേരളത്തിലെ ഇടതു സർക്കാർ ലൈഫ് മിഷനിലൂടെ രണ്ടു ലക്ഷത്തിലേറെ വീടുകൾ പൂർത്തീകരിച്ചു നൽകിയിട്ടും കേന്ദ്ര സർക്കാരിന് ലൈഫ് മിഷന് മുൻപിൽ പകച്ചു നിൽക്കാനേ കഴിയുന്നുള്ളു.