ചെന്നൈയിൽ ഐ ടി കമ്പനിയിൽ നിന്ന് 1000 കോടി 'രൂപയുടെ കള്ളപ്പണം പിടികൂടി


ചെന്നൈ: ഐ ടി കമ്പനിയിൽ ആദായ നികുതി വകുപ്പ് നടത്തിയ റെയ്ഡില്‍ 1000 കോടി രൂപയുടെ കള്ളപ്പണം പിടികൂടി . ഐജി3 ഇന്‍ഫ്രാ ലിമിറ്റഡില്‍ (ഇന്ത്യന്‍ ഗ്രീന്‍ ഗ്രിഡ് ഗ്രൂപ്പ് ലിമിറ്റഡ്) ഓഹരിയുള്ള ഐടി കമ്പനിയുടെ മധുര, ചെന്നൈ ഉള്‍പ്പെടെ അഞ്ച് ഓഫീസുകളിലാണ് റെയ്ഡ് നടത്തിയത്.

ബുധനാഴ്ചയായിരുന്നു റെയ്ഡ്. കണക്കില്‍പ്പെടാത്ത ആയിരം കോടി രൂപയെക്കൂടാതെ സിങ്കപ്പൂരില്‍ രജിസ്റ്റര്‍ ചെയ്ത ഒരു കമ്പനിക്ക് ഇവിടെ നിക്ഷേപമുള്ളതിന്റെ തെളിവുകളും ലഭിച്ചതായി ആദായ നികുതി വകുപ്പ് വൃത്തങ്ങള്‍ അറിയിച്ചു.

Previous Post Next Post