ന്യൂഡൽഹി: ഡിസംബർ പതിനൊന്നിന് ഡോക്ടർമാരുടെ രാജ്യവ്യാപക പണിമുടക്ക്. രാവിലെ ആറ് മുതൽ വൈകിട്ട് ആറ് വരെയാണ് പണിമുടക്ക്. കൊവിഡ് ചികിത്സയും, അത്യാഹിത വിഭാഗവും പണിമുടക്കിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
ആയുർവേദ ഡോക്ടർമാർക്ക് ശസ്ത്രക്രിയ നടത്താൻ അനുമതി നൽകിയതിൽ പ്രതിഷേധിച്ചാണ് പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. ഇക്കാര്യത്തിൽ നിയമ നടപടി സ്വീകരിക്കാനും തീരുമാനിച്ചിട്ടുണ്ട്.