മുംബൈ: മുംബൈ വിമാനത്താവളത്തിൽ 18 കോടി രൂപയുടെ മയക്കുമരുന്നുമായി യുവാവ് അറസ്റ്റിൽ. പശ്ചിമ ആഫ്രിക്കൻ രാജ്യമായ ഗിനിയിൽനിന്നുള്ള 34 കാരനാണ് അറസ്റ്റിലായത്.
ഇയാളുടെ പക്കൽനിന്ന് രണ്ട് കിലോ കൊക്കെയ്ൻ പിടിച്ചെടുത്തു. ആഡിസ് അബാബയിൽനിന്ന് ദുബായ് വഴി എത്തിയ മൗസ കമറയെ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ഡിആർഐ ആണ് പിടികൂടിയത്.
ഇയാളുടെ ട്രോളി ബാഗിൽനിന്ന് 2.9 കിലോ കൊക്കെയ്ൻ ആണ് പിടിച്ചെടുത്തത്. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.