നേരേ പറയും ലുട്ടാപ്പി അധ്യായം 2


അധ്യായം : 2

പാമ്പാടി ഒരു താത്വിക അവലോകനം 
😁👿
നമ്മുടെ പാമ്പാടി ഒരു സംഭവം തന്നെയാണ് 
കാര്യം പറയാൻ പോകുവാ തുറന്നടിച്ച്

30 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുള്ള പാമ്പാടി എന്ന നമ്മുടെ സ്വന്തം തട്ടകം 
തെക്ക്‌ ഭാഗത്ത്  -നെടുംകുന്നം, കങ്ങഴ, കറുകച്ചാൽ പഞ്ചായത്തുകൾ
വടക്ക് ഭാഗത്ത് -കൂരോപ്പട, വിജയപുരം പഞ്ചായത്തുകൾ
കിഴക്ക് ഭാഗത്ത് - കൂരോപ്പട, വാഴൂർ പഞ്ചായത്തുകൾ
പടിഞ്ഞാറ് ഭാഗത്ത് - പുതുപ്പള്ളി, മണർകാട്, മീനടം പഞ്ചായത്തുകൾ
ഇതൊക്കെ ലുട്ടാപ്പി വടക്ക് നോക്കിയന്ത്രം വച്ച് ഒന്ന് നോക്കിയതാ ശരിയല്ലേ ??
പിന്നെ നമ്മുടെ 
പഞ്ചായത്തിൽ 20  വാർഡുകൾ ഉണ്ട് 
പിന്നെ നാട്ടുകാർ ,പരസ്പരം എങ്ങനെ പാര വെക്കാം എന്ന് ആലോചിക്കാൻ സമയം ഇല്ലാത്ത *പാവം
നല്ലവരായ കൊറെ മനുഷ്യർ 
പുരുഷന്മാരായ 14,313 പേരും 
സ്ത്രീകളായ 14,641 പേരും  ( സുന്ദരികളും ,സുന്ദരൻമാരും ആണെന്ന കാര്യം പറയണ്ടല്ലോ - പിന്നെ എന്നെപ്പോലെ തലയിൽ കൊമ്പുള്ള ആരെയും കണ്ടില്ല 😁)  97 ശതമാനവും *ചാച്ചരത* ഉള്ള നമ്മുടെ ചങ്കായ പാമ്പാടി

ഈ പാമ്പാടിയിലെ  ചില
 *സർക്കാർ അപ്പീസുകളിൽ*
 ലുട്ടാപ്പി ഒന്ന് പോയി ആദ്യം പോയത് *വില്ലേജ് ആപ്പീസിലാണ്
ഇതിലും നല്ലത് എൻ്റെ ബോസ് കുട്ടൂസൻ്റെ ഗുഹ തന്നെയാണ്  മഴയത്തും ,വെയിലത്തും  ഒന്ന് കയറി നിൽക്കാൻ ഇടമില്ലാത്ത വില്ലേജ് ആപ്പീസ് 🙃🙃🙃
പിന്നെ ഇതൊക്കെ നമ്മുടെ പപ്പു അങ്കിൾ പറയുന്ന പോലെ ഇപ്പം ശരിയാക്കിത്തരാം എന്ന് പറയുന്ന അധികാരികൾ
പിന്നെ പോയത്  *എക്സൈസ് ആഫീസിൽ*  ആണ് അവിടെ ചെന്നപാടെ എന്നെ കണ്ടപ്പോൾ അവർ പറയുകയാ ഒരു വർഷം മുമ്പ് 4 മരപ്പട്ടിയെ എക്സൈസ് ആഫീസിൽ നിന്നും ഫോറസ്റ്റ്കാർക്ക് കൈമാറി എന്ന്  ❗❗❗
ആദ്യം എനിക്ക് കത്തിയില്ല ഞാൻ തൊട്ടടുത്തുള്ള കടക്കാരനോട് ചോദിച്ചു അപ്പോ ആ പഹയൻ പറയുകയാ  ഒരു വർഷം മുമ്പ് എക്സൈസ് ആഫീസിൻ്റെ തട്ടിൻപുറത്ത് മരപ്പട്ടി പെറ്റു എന്ന്  അത് ശല്യമായപ്പോൾ എക്സൈസ്കാര് അറിയിച്ചതിൻ പ്രകാരം ഫോറസ്റ്റ് കാര് വന്ന് മരപ്പട്ടിയെ കൊണ്ടുപോയി എന്ന് എന്തായാലും ലുട്ടാപ്പി എക്സൈസ്  ഓഫീസ് ഒന്ന് ചുറ്റിക്കണ്ടു 
ചുറ്റും കാട്പിടിച്ച് കിടക്കുന്നു എൻ്റെ കൂടെ L K G യിൽ പഠിച്ച *ശിക്കാരി ശംഭു* അവിടെ പുലിയെ വെടിവയ്ക്കാൻ  പണ്ട്  വന്ന കാര്യം പറഞ്ഞത്  അപ്പഴാ ഓർത്തത് 

നല്ല *ചാച്ചരത* ഉള്ള 20 മെമ്പർന്മാർ ഉള്ള പഞ്ചായത്താണേ നമ്മുടെ പാമ്പാടി  എന്ന കാര്യം ഓർത്തപ്പോൾ സന്തോഷവും അവരോട് 
" *വലിയ* " ബഹുമാനവും തോന്നാതിരുന്നില്ല  

അപ്പഴാ കുട്ടൂസൻ ( എൻ്റെ ബോസ് ) തന്ന കരൻറ് ബില്ല് അടക്കുന്ന കാര്യം ഓർത്തത് എൻ്റെ പൊന്നോ 4 ആം നിലയിലാണ്  K S E B എന്ന സംഭവം 
നട വിഷമിച്ച് കയറി മുളിൽ ചെന്നപ്പോൾ ഞാൻ ഒറ്റച്ചിരി ചിരിച്ചു അപ്പോ ബില്ല് അടക്കാൻ വന്ന ഒരു ഫ്രീക്കൻ  ചെക്കൻ ( അവൻ്റെ ഷേപ്പ് കണ്ടപ്പോൾ വിക്രമനെ ഓർമ്മ വന്നു  ) എന്താ അങ്കിൾ ചിരിക്കുന്നത് എന്ന് ചോയിച്ചു 
ഞാൻ പറഞ്ഞു ഡാങ്കിനി അമ്മൂമ്മ എങ്ങാനും ബില്ലടക്കാൻ വന്നിരുന്നേ ഡാങ്കിനി  അമ്മുമ്മയുടെ
ഊപ്പാട് തീർന്നേനേ എന്ന് ഓർത്ത് ചിരിച്ചതാണെന്ന് അവനോട് പറഞ്ഞു 
 *ചാച്ചരത* ഉള്ള മെമ്പർന്മാർ  ഭരിച്ച് ഭരിച്ച്  സ്വന്തം കാര്യം സിന്താബാദ് വച്ച സമയത്ത് പാമ്പാടിയിലെ സർക്കാർ ആഫീസുകൾ ഒറ്റ കെട്ടിടത്തിൽ വരുത്താൻ 
വല്ല ശ്രമവും നടത്തിയോ
 ❓❓❓❓
 ഇലക്ഷൻ വന്നു ഒറ്റച്ചോദ്യം
ധൈര്യം ഉള്ളവർ ഇങ്ങനെ ചെയ്യാമോ 
വെല്ലുവിളിയായി തോന്നരുത് ഒരു സത്യം പറയുകയാണ്  നടക്കുവേല എന്നറിയാം എങ്കിലും ...
👇👇👇👇

 പാമ്പാടി  പഞ്ചായത്തിലെ മുൻ ജനപ്രതിനിധികൾ മത്സരിക്കുന്നുണ്ടെങ്കിൽ തങ്ങളുടെ കാലത്തെ ജനകീയാസൂത്രണ പദ്ധതിയുടെ ഗുണഭോക്തൃലിസ്റ്റ് സ്വയം പ്രസിദ്ധീകരിക്കുക.  വാർഡുകളിലെഗുണഭോക്തൃപട്ടിക  പൂർണമായി പരിശോധിച്ച്   ഒന്ന് ഉറപ്പിക്കാനാ

എന്തേ ?????
വല്ലതും നടക്കുമോ

തുടരും 

ലുട്ടാപ്പി ഒപ്പ് 
Previous Post Next Post