2021 ജൂലൈയിൽ 30 കോടി ജനങ്ങൾക്ക് വാക്സിൻ; മുൻഗണനാ ക്രമവും പ്രഖ്യാപിച്ചു


കോവിഡ് വാക്സീന്‍ നല്‍കുമ്പോള്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്കും 65 വയസിന് മുകളിലുള്ളവര്‍ക്കും മുന്‍ഗണന നല്‍കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി. ജൂലൈ– ഓഗസ്റ്റ് മാസത്തോടെ 30 കോടി ജനങ്ങള്‍ക്ക് വാക്സീന്‍ നല്‍കും. രണ്ടാംഘട്ടത്തില്‍  50നും 65നും ഇടയില്‍ പ്രായമുള്ളവര്‍ക്കും 50 വയസിന് താഴെയുള്ള രോഗികള്‍‌ക്കും മുന്‍ഗണന നല്‍കുമെന്നും മന്ത്രി വ്യക്തമാക്കി. രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 45,576 പേര്‍ക്ക് രോഗം ബാധിച്ചപ്പോള്‍ 48,493 പേര്‍ രോഗമുക്തി നേടി. ആകെ കേസുകള്‍ 89.5 ലക്ഷം കടന്നെങ്കിലും നാലരലക്ഷം പേര്‍ മാത്രമാണ് ചികില്‍സയിലുള്ളത്.     

കോവിഡ് വാക്സീന്‍ വിതരണത്തിന്റെ രൂപരേഖയാണ് കേന്ദ്ര ആരോഗ്യമന്ത്രി പുറത്തുവിട്ടത്. ജൂലൈ ഓഗസ്റ്റ് മാസത്തോടെ 25 മുതല്‍ മുപ്പത് കോടി ജനങ്ങള്‍ക്ക് നല്‍കാന്‍ 500 ദശലക്ഷം കോവിഡ് വാക്സീന്‍ ഡോസുകള്‍. കോവിഡ് മുന്നണി പോരാളികള്‍ക്കും 65 വയസിന് മുകളിലുള്ളവര്‍ക്കുമാണ് ആദ്യം വാക്സീന്‍ നല്‍കുക. 50നും 65 വയസിനിടയിലുള്ളവര്‍ക്കും 50 വയസിന് താഴെയുള്ള രോഗികളായവര്‍ക്ക് രണ്ടാംഘട്ടത്തില്‍ മുന്‍ഗണന നല്‍കുമെന്ന് മന്ത്രി വ്യക്തമാക്കി. 

ഇതിനിടെ മൂന്നാംഘട്ട രോഗവ്യാപനം തുടരുന്ന ഡല്‍ഹിയില്‍ ആംആദ്മി സര്‍ക്കാര്‍ അലംഭാവം കാട്ടുകയാണെന്ന് ഹൈക്കോടതി കുറ്റപ്പെടുത്തി. ഇക്കഴിഞ്ഞ പതിനഞ്ച് ദിവസത്തിനിടെ ഒരുലക്ഷം േകസുകളാണ് ഡല്‍ഹിയില്‍ സ്ഥിരീകരിച്ചത്. വീഴ്ചയുണ്ടായിട്ടില്ലെന്ന് അവകാശപ്പെട്ട മുഖ്യമന്ത്രി അരവിന്ദ് കേജ്‍രിവാള്‍ മാസ്ക് ധരിക്കാത്തവര്‍ക്കുള്ള പിഴ 500 രൂപയില്‍ 2000 രൂപയായി ഉയര്‍ത്തി. അതേസമയം, രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 45,576 പേര്‍ക്ക് രോഗം ബാധിച്ചപ്പോള്‍ 48,493 പേര്‍ രോഗമുക്തി നേടി. ആകെ കേസുകള്‍ 89.5 ലക്ഷം കടന്നെങ്കിലും നാലരലക്ഷം പേര്‍ മാത്രമാണ് ചികില്‍സയിലുള്ളത്. ആകെ മരണം 1,31,578 ആയി.
Previous Post Next Post