വാഷിംഗ്ടണ്‍ ഡിസി:ലോകത്ത് കോവിഡ് വ്യാപനം ശമനമില്ലാതെ തുടരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ ആറു ലക്ഷത്തിലേറെപ്പേർക്കാണ് ആഗോള തലത്തിൽ വൈറസ് ബാധ ഉണ്ടായത്. 609,618 പേർക്കാണ് രോഗം ബാധിച്ചതെന്ന് വേൾഡോ മീറ്ററും ജോണ്‍സ് ഹോപ്കിൻസ് സർവകലാശാലയും പുറത്തുവിടുന്ന കണക്കുകൾ വ്യക്തമാക്കുന്നു.
ലോകത്ത് ഇതുവരെ 52,417,937പേർക്കാണ് രോഗം ബാധിച്ചിട്ടുള്ളത്. പുതിയതായി 10,063 പേർകൂടി മരിച്ചതോടെ കോവിഡ് ബാധിച്ച് മരണപ്പെട്ടവരുടെ ആകെ എണ്ണം 1,288,778 ആയി ഉയർന്നു. 36,663,495 പേർ ഇതുവരെ രോഗമുക്തി നേടി.
നിലവിൽ 14,465,664 പേരാണ് ചികിത്സയിലുള്ളത്. അതിൽ 94,739 പേരുടെ നില അതീവ ഗുരുതരമാണെന്നാണ് റിപ്പോർട്ട് വ്യക്തമാക്കുന്നത്.
അണേരിക്ക, ഇന്ത്യ, ബ്രസീൽ, ഫ്രാൻസ്, റഷ്യ, സ്പെയിൻ, അർജന്റീന, ബ്രിട്ടൻ, കൊളംബിയ, ഇറ്റലി, മെക്സിക്കോ, പെറു, ദക്ഷിണാഫ്രിക്ക, ജർമനി, ഇറാൻ എന്നീ രാജ്യങ്ങളാണ് കോവിഡ് ബാധിതരുടെ എണ്ണത്തിൽ ആദ്യ 15ലുള്ളത്.