കോട്ടയം ജില്ലയില്‍ 355 പേര്‍ക്കുകൂടി കോവിഡ്





കോട്ടയം ജില്ലയില്‍  355 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 353 പേർക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്.  സംസ്ഥാനത്തിനു പുറത്തു നിന്നെത്തിയ   രണ്ടു പേർ രോഗബാധിതരായി പുതിയതായി 3242 പരിശോധനാഫലങ്ങളാണ് ലഭിച്ചത്. 

രോഗം ബാധിച്ചവരില്‍ 142 പുരുഷന്‍മാരും 165 സ്ത്രീകളും 48 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 58 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

530 പേർ രോഗമുക്തരായി. രോഗം സ്ഥിരീകരിച്ചവരില്‍ നിലവില്‍ 3670  പേരാണ് ചികിത്സയിലുള്ളത്.  ഇതുവരെ ആകെ 32278 പേര്‍ കോവിഡ് ബാധിതരായി.  28545 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ  20474 പേര്‍ ക്വാറന്‍റയിനില്‍ കഴിയുന്നുണ്ട്.

രോഗം ബാധിച്ചവരുടെ തദ്ദേശഭരണ സ്ഥാപന അടിസ്ഥാനത്തിലുള്ള വിവരം ചുവടെ.


ചങ്ങനാശേരി - 35

കോട്ടയം - 30

ഈരാറ്റുപേട്ട -22

എരുമേലി-21

ചെമ്പ് - 20

മാഞ്ഞൂർ - 16

വൈക്കം - 15

തലയോലപ്പറമ്പ് - 13

പള്ളിക്കത്തോട് - 10

മറവന്തുരുത്ത് - 9

വാഴൂർ, ടി വി പുരം, അയർക്കുന്നം, ഏറ്റുമാനൂർ - 8

എലിക്കുളം,വാകത്താനം, മാടപ്പള്ളി, അകലക്കുന്നം - 7

ഉദയനാപുരം, തൃക്കൊടിത്താനം, തിടനാട്, വെച്ചൂർ, ഞീഴൂർ-6

വാഴപ്പള്ളി, പാമ്പാടി, ചിറക്കടവ്-5

തിരുവാർപ്പ്, കുമരകം - 4

രാമപുരം, കാഞ്ഞിരപ്പള്ളി, പായിപ്പാട്, പാല, അതിരമ്പുഴ, തലയാഴം - 3

നീണ്ടൂർ, മണർകാട്, അയ്മനം,പുതുപ്പള്ളി, ആർപ്പൂക്കര,
വെള്ളൂർ, പനച്ചിക്കാട്,പാറത്തോട്, നെടുംകുന്നം, മീനച്ചിൽ- 2

കാണക്കാരി, വെള്ളാവൂർ, ഭരണങ്ങാനം, കൂട്ടിക്കൽ, പൂഞ്ഞാർ, കോരുത്തോട്,കുറിച്ചി, കടനാട്, കിടങ്ങൂർ, മുണ്ടക്കയം, കൂരോപ്പട, ഉഴവൂർ, മീനടം - 1
Previous Post Next Post