കോഴിക്കോട് ജില്ലയില്‍ 374 പേര്‍ക്ക് കോവിഡ്; രോഗമുക്തി 455





കോഴിക്കോട് ജില്ലയില്‍ ഇന്ന് 374 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.വിദേശത്തു നിന്നെത്തിയ അഞ്ചുപേര്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ 13 പേര്‍ക്കുമാണ് പോസിറ്റീവായത്. ഏഴുപേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 349 പേര്‍ക്കാണ് രോഗം ബാധിച്ചത്. 3114 പേരെ പരിശോധനക്ക് വിധേയരാക്കി. ഒന്‍പത് ആരോഗ്യപ്രവര്‍ത്തകര്‍ക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 12.01 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി കള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 455 പേര്‍ കൂടി രോഗമുക്തിനേടി ആശുപത്രി വിട്ടു.

*വിദേശത്ത് നിന്ന് എത്തിയവര്‍ - 5*

ചേമഞ്ചേരി - 1
കൊടുവളളി - 1
നരിപ്പറ്റ - 1
വടകര - 1
വളയം - 1

*ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവര്‍ - 13*  

ചചെക്യാട് - 8
ചചേമഞ്ചേരി - 1
നരിപ്പറ്റ - 1
തൂണേരി - 1
വടകര - 1
വളയം - 1
 
*ഉറവിടം വ്യക്തമല്ലാത്തവര്‍ -  7*

കോഴിക്കോട് കോര്‍പ്പറേഷന്‍ - 2
(പുതിയങ്ങാടി, മെഡിക്കല്‍ കോളേജ്)
ബാലുശ്ശേരി - 1
കൊടിയത്തൂര്‍ - 1
ഒളവണ്ണ - 1
വളയം - 1
നാദാപുരം - 1

➡️ സമ്പര്‍ക്കം വഴി കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്ത സ്ഥലങ്ങള്‍

*കോഴിക്കോട് കോര്‍പ്പറേഷന്‍ -  99*
(മാങ്കാവ്, ബേപ്പൂര്‍, നല്ലളം, വെളളയില്‍, കണ്ണാടിക്കല്‍, മേരിക്കുന്ന്, മലാപ്പറമ്പ്, ചെറുവണ്ണൂര്‍, മായനാട്, മുണ്ടിക്കല്‍ത്താഴം, ഉമ്മളത്തൂര്‍, എരഞ്ഞിപ്പാലം, കോട്ടൂളി, ചേവായൂര്‍, പൊറ്റമ്മല്‍, ഗോവിന്ദപുരം, ചാലപ്പുറം, മീഞ്ചന്ത, എടക്കാട്, ചെലവൂര്‍, മാറാട്, നടുവട്ടം, അരക്കിണര്‍, വെളളിമാടുകുന്ന്, പരപ്പില്‍, കുതിരവട്ടം, കൊമ്മേരി, കാരപ്പറമ്പ്, വേങ്ങേരി)

തിരുവമ്പാടി - 20
മരുതോങ്കര - 18
ചാത്തമംഗലം - 17
താമരശ്ശേരി - 17
വടകര - 12
കാവിലൂംപാറ - 12
ചേമഞ്ചേരി - 11
കൊയിലാണ്ടി - 11
തൂണേരി - 9
കിഴക്കോത്ത് - 6
പെരുവയല്‍ - 6
ചക്കിട്ടപാറ - 5
കക്കോടി - 5
കുന്ദമംഗലം - 5
മൂടാടി - 5
തിരുവളളൂര്‍ - 5
ഉള്ള്യേരി - 5

*കോവിഡ് പോസിറ്റീവായ ആരോഗ്യപ്രവര്‍ത്തകര്‍  -  9*

കിഴക്കോത്ത് - 5  (ആരോഗ്യപ്രവര്‍ത്തകര്‍
കോര്‍പ്പറേഷന്‍ - 2 (ആരോഗ്യപ്രവര്‍ത്തകര്‍)
കാക്കൂര്‍ - 1   (ആരോഗ്യപ്രവര്‍ത്തക)
നരിക്കുനി - 1  (ആരോഗ്യപ്രവര്‍ത്തക)


Previous Post Next Post