കോട്ടയത്ത് തിരഞ്ഞെടുപ്പ് സുരക്ഷക്ക് 3893 പോലീസുദ്യോഗസ്ഥര്‍





കോട്ടയം: തദ്ദേശ സ്ഥാപനങ്ങളിലേക്ക് അടുത്ത മാസം പത്തിന് നടക്കുന്ന തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട്  ജില്ലയില്‍  3893 പോലീസ് ഉദ്യോഗസ്ഥരെ നിയോഗിച്ചു. 
ജില്ലാ പോലീസ് മേധാവി ജി. ജയദേവിന്റെ നേതൃത്വത്തില്‍  തയ്യാറാക്കിയ സെക്യൂരിറ്റി പ്ലാനിന്റെ അടിസ്ഥാനത്തിലാണ് സുരക്ഷാ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. 

ഒന്‍പത് ഡിവൈ.എസ്.പിമാര്‍, 51 സി.ഐ മാര്‍,  എസ്.ഐ, എ.എസ്.ഐ, വനിതാ എസ്.ഐ മാര്‍-296 വീതം, 2681 കോണ്‍സ്റ്റബിള്‍മാര്‍, 856 എസ്.പി ഒ മാര്‍ എന്നിങ്ങനെയാണ് തിരഞ്ഞെടുപ്പ് ജോലിക്ക് നിയോഗിക്കപ്പെട്ടിട്ടുള്ള പോലീസ് ഉദ്യോഗസ്ഥരുടെ എണ്ണം.


Previous Post Next Post