വ്യാജ സിം ഉപയോഗിച്ച് തട്ടിയെടുത്തത് 44 ലക്ഷം രൂപ





തശൂര്‍: വ്യാജ സിം ഉപയോഗിച്ച് അക്കൗണ്ടില്‍ നിന്ന് 44 ലക്ഷം രൂപ തട്ടിയെടുത്തതായി പരാതി. തൃശൂര്‍ പുതുക്കാട് സ്വകാര്യ ധനകാര്യ സ്ഥാപനത്തിനാണ് പണം നഷ്ടമായത്. വര്‍ച്വല്‍ സിം ഉപയോഗിച്ചാണ് പണം തട്ടിയെടുത്തത്. സംഭവത്തില്‍ പ്രത്യേക അന്വേഷണസംഘത്തിന്റെ നേതൃത്വത്തില്‍ കേസ് അന്വേഷണം ആരംഭിച്ചു.

ഒക്ടോബര്‍ 30 വെള്ളിയാഴ്ചയാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. ഓഫീസ് സമയം കഴിഞ്ഞ് വൈകിട്ട് അഞ്ചു മണിയോടെ ധനകാര്യ സ്ഥാപനത്തിന്റെ ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിച്ച മാനേജരുടെ ഫോണില്‍ സിം കാര്‍ഡ് നോട്ട് രജിസ്റ്റര്‍ഡ് എന്ന് കാണിച്ചു. നെറ്റ്വര്‍ക്ക് ഇഷ്യൂ ആയിരിക്കുമെന്ന് കരുതിയ മാനേജര്‍ ശനിയാഴ്ച രാവിലെ കസ്റ്റമര്‍ കെയര്‍ ഓഫീസില്‍ നേരിട്ടെത്തിയപ്പോഴാണ് തട്ടിപ്പ് അറിയുന്നത്.


Previous Post Next Post