തിരുവനന്തപുരം:തദ്ദേശഭരണ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് ആകെ 75,013 സ്ഥാനാര്‍ത്ഥികള്‍ (സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ വെബ്‌സൈറ്റില്‍ രാത്രി ഒന്‍പത് വരെ ലഭ്യമായ കണക്ക്). 14 ജില്ലാ പഞ്ചായത്തുകളിലേക്ക് 1,317 സ്ഥാനാര്‍ത്ഥികള്‍ മത്സരിക്കുന്നുണ്ട്. ബ്ലോക്ക് പഞ്ചായത്തുകളിലേക്ക് 6,877 പേരാണ് സ്ഥാനാര്‍ത്ഥികള്‍. ഗ്രാമപഞ്ചായത്തുകളിലേക്ക് 54,494 പേരാണ് തെരഞ്ഞെടുപ്പിനൊരുങ്ങുന്നത്. മുനിസിപ്പാലിറ്റികളില്‍ 10,399 സ്ഥാനാര്‍ഥികളുണ്ട്. ആറ് മുനിസിപ്പല്‍ കോര്‍പറേഷനുകളിലേക്ക് 1,986 പേര്‍ മത്സര രംഗത്തുണ്ടെന്നും വിവരം.
മലപ്പുറം ജില്ലയിലാണ് ഏറ്റവും കൂടുതല്‍ പേർ മത്സരരംഗത്തുളളത്. 8497 പേർ. 2649 പേർ മാത്രം മത്സരരംഗത്തുളള കാസർഗോഡ് ജില്ലയിലാണ് ഏറ്റവും കുറവ് സ്ഥാനാർത്ഥികള്‍. അന്തിമപട്ടികയായതോടെ സ്ഥാനാർത്ഥികള്‍ക്കുളള ചിഹ്നങ്ങളും തെരഞ്ഞെടുപ്പ് കമ്മീഷന്‍ അനുവദിച്ചു.