വാഹന അപകടം
ഒരു കുടുംബത്തിലെ 8 പേർക്ക് പരിക്ക്.
കൊല്ലം സ്വദേശികൾക്കാണ് പരിക്കേറ്റത്
ചാവക്കാട് - പൊന്നാനി ദേശീയ പാതയിൽ മണത്തല അയിനപ്പുള്ളിയിൽ ഇന്നോവ കാറും, ലോറിയുമാണ് ഇന്ന് പുലർച്ചെ 1.30 ഓടെ കൂട്ടിയിടിച്ചത്.
വിവാഹത്തിൽ പങ്കെടുക്കാൻ പൊന്നാനിയിലേക്ക് പോകുകയായിരുന്ന കൊല്ലം മടത്തറ സ്വദേശികളായ സലീന(33), സജീന(39), അസൂറ ബിവി (52), അലീമ (60), ഷെരിഫ് (42), സിയാദ് (42), ഷൈല (38), സലിം (48) എന്നിവർക്കാണ് പരിക്കേറ്റത്.പരിക്കേറ്റവരെ മുതുവുട്ടൂർ രാജാ ആശുപത്രിയിലും പ പ്രാഥമിക ചികിൽസക്ക് ശേഷം തൃശൂർ അമല മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.
നിർമ്മാണ സാമഗ്രികളുമായി പോയ ലോറി അപകടത്തെ തുടർന്ന് റോഡരികിലെ പുരയിടത്തിലേക്ക് ഇടിച്ച് കയറി മതിൽ തകർത്താണ് നിന്നത്.