കൊച്ചി: സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ ഓഫീസിനെ പ്രതിക്കൂട്ടിലാക്കി ഇ.ഡിയുടെ റിപ്പോർട്ട്.
ശിവശങ്കറിന്റെ കസ്റ്റഡി നീട്ടിക്കിട്ടാനുള്ള അപേക്ഷയിൽ ആണ് ഇഡി മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ ഗുരുതരമായ പരാമർശങ്ങൾ ഉന്നയിച്ചത്.
സ്വർണക്കടത്തിനെക്കുറിച്ചും ഡിപ്ലോമാറ്റിക് ചാനൽ മുഖേനയുള്ള ഇലക്ടോണിക്സ് കള്ളക്കടത്തിനെക്കുറിച്ചും ശിവശങ്കറിനും ടീമിനും അറിയാമായിരുന്നുവെന്നും ഈ ടീം ഉള്ളത് മുഖ്യമന്ത്രിയുടെ ഓഫീസിലാണെന്നും ഇഡി റിപ്പോർട്ടിലുണ്ട്.