എല്‍.ഡി.എഫിലെ രണ്ടാം കക്ഷി സി.പി.ഐ തന്നെയെന്ന് സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. സി.പി.ഐയോട് മല്‍സരിക്കാന്‍ കേരള കോണ്‍ഗ്രസ് ആയിട്ടില്ല. കോട്ടയം ജില്ലയില്‍ കേരള കോണ്‍ഗ്രസാണ് രണ്ടാം കക്ഷിയെന്ന സി.പിഎം നിലപാട് ശരിയല്ലെന്നും കാനം പറഞ്ഞു.
സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ ഓഫിസിനെപ്പറ്റി പറയുന്നതല്ലാതെ ആരോപണം എന്തെന്ന് ഇതുവരെ വ്യക്തമല്ല. കേന്ദ്ര അന്വേഷണ എജന്‍സികള്‍ ഇതുവരെ ഒന്നും വ്യക്തമായി കണ്ടെത്തിയിട്ടില്ല. സര്‍ക്കാരിന് ബന്ധമുണ്ട് എന്ന രീതിയില്‍ പുകമറ സൃഷ്ടിക്കാനാണ് ശ്രമം. മുഖ്യമന്ത്രിക്ക് ജാഗ്രതക്കുറവുണ്ടായോ എന്നത് വേറെ വിഷയമാണെന്നും കാനം പറഞ്ഞു. പ്രതികള്‍ പറയുന്നത് മാധ്യമങ്ങള്‍ പര്‍വതീകരിക്കുകയാണെന്നും കാനം ആരോപിച്ചു.