പാലക്കാട്: പാലക്കാട്ട് സ്ഥാനാര്‍ഥിയുടെ മകന്‍ തലയ്ക്കു വെടിയേറ്റു മരിച്ചനിലയില്‍. കന്നിമാരിയിലെ വനിതാ സ്ഥാനാര്‍ഥി കല്യാണിക്കുട്ടിയുടെയും കന്നിമാരി കുറ്റിക്കല്‍ചള്ള രാജന്റെയും മകന്‍ അജിത്തിനെയാണ് (31) വീടിനകത്തു മരിച്ചനിലയില്‍ കണ്ടെത്തിയത്.
മൃതദേഹത്തിനടുത്തു നിന്നു പോയന്റ് 315 റൈഫിള്‍ പോലീസിനു ലഭിച്ചു. ആത്മഹത്യയെന്നാണു പ്രാഥമിക നിഗമനമെങ്കിലും സ്ഥിരീകരിച്ചിട്ടില്ല. രാജന്റെ ഉടമസ്ഥതയിലുള്ളതാണ് തോക്ക്. ചിറ്റില്ലഞ്ചേരിയില്‍ സ്വകാര്യ ഡി അഡിക്ഷന്‍ കേന്ദ്രത്തില്‍ ചികിത്സയിലായിരുന്ന അജിത്ത് നാലുദിവസം മുമ്പാണ് വീട്ടിലെത്തിയതെന്നു പോലീസ് പറഞ്ഞു.