മുംബൈ: ആത്മഹത്യ പ്രേരണക്കുറ്റത്തിന് പൊലീസ് അറസ്റ്റ് ചെയ്ത് റിമാൻഡിലാക്കിയ റിപ്പബ്ളിക് ടിവി എഡിറ്റർ അർണബ് ഗോസ്വാമി നൽകിയ ഇടക്കാല ജാമ്യാപേക്ഷ ബോംബൈ ഹൈക്കോടതി തള്ളി.
വിചാരണ കോടതിയെ മറികടന്ന് ഹൈക്കോടതി അർണബിന് ജാമ്യം നൽകേണ്ട അസാധാരണ സാഹചര്യം നിലവിൽ ഇല്ലെന്നും ജാമ്യം നേടാൻ അർണബിന് സെഷൻസ് കോടതിയെ സമീപിക്കാമെന്നും ചൂണ്ടിക്കാട്ടിയാണ് ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയത്.
നാല് ദിവസത്തിനുള്ളിൽ സെഷൻസ് കോടതി അർണബിൻ്റെ ജാമ്യാപേക്ഷയിൽ തീരുമാനമെടുക്കണമെന്ന് ഹൈക്കോടതി നിർദേശിച്ചിട്ടുണ്ട്.