മന്ത്രി ജലീലിന്‍റെ ഗവേഷണ പ്രബന്ധത്തിനെതിരായ പരാതിയിൽ നടപടി സ്വീകരിക്കാൻ കേരള സർവകലാശാല വൈസ് ചാൻസിലർക്ക് ഗവർണർ നിർദ്ദേശം നൽകി







 മന്ത്രി കെ ടി ജലീലിന്‍റെ ഗവേഷണ പ്രബന്ധത്തിനെതിരായ പരാതിയിൽ ഉചിതമായ നടപടി സ്വീകരിക്കാൻ ഗവർണർ കേരളസർവകലാശാല വൈസ് ചാൻസിലർക്ക് നിർദ്ദേശം നൽകി. പ്രബന്ധം മൗലികമല്ലെന്ന് കാണിച്ച് സേവ് യുണിവേഴ്സിറ്റി ഫോറമാണ് ഗവർണറെ സമീപിച്ചത്. മലബാർ ലഹളയിൽ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടേയും ആലി മുസ്ലിയാരുടേയം പങ്കിനെ അധികരിച്ചായിരുന്നു പ്രബന്ധം. 2006ലാണ് ഡോക്ടറേറ്റ് കിട്ടിയത്. പ്രബന്ധത്തിലെ പല ഭാഗങ്ങളും പകർത്തിയെഴുത്താണെന്നാണ് പ്രധാനപരാതി. അക്ഷരത്തെറ്റുകളും വ്യാകരണ പിശകുകളുമുണ്ടെന്നും പ്രബന്ധം പുനപരിശോധിക്കണമെന്നും ഗവർണറോട് ആവശ്യപ്പെട്ടു


Previous Post Next Post