ഐ.ജി യുടെ പേരിൽ വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് ; രാജസ്ഥാൻ സാദേശി പിടിയിൽ




തിരുവനന്തപുരം: ഐ.ജി പി വിജയന്റെ പേരിൽ വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് ഉണ്ടാക്കിയ സംഭവത്തിൽ പ്രായപൂർത്തിയാകാത്ത ഒരാൾ പിടിയിൽ. രാജസ്ഥാൻ സ്വദേശിയാണ് പിടിയിലായത്.

തിരുവനന്തപുരം സിറ്റി സൈബർ ക്രൈം പൊലീസ് ഒരാഴ്ച്ച രാജസ്ഥാൻ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഇയാളെ പിടികൂടിയത്. സംഘത്തിൽ കൂടുതൽ പേരുണ്ടെന്നാണ് വിലയിരുത്തൽ. വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് വഴി പണം തട്ടിയതായും പൊലീസ് സ്ഥിരീകരിക്കുന്നുണ്ട്.


Previous Post Next Post