ക്വിക്‌ റിയാക്ഷന്‍ സര്‍ഫസ്‌ ടു എയര്‍ മിസൈല്‍ പരീക്ഷിച്ച്‌ ഇന്ത്യ


തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ക്വിക്‌ റിയാക്ഷന്‍ സര്‍ഫസ്‌ ടു എയര്‍ മിസൈല്‍ പരീക്ഷിച്ച്‌ ഇന്ത്യ. ഒറീസയിലെ അബ്ദൂള്‍ കാലം ദ്വീപില്‍ നിന്നാണ്‌ ഡിആര്‍ഡിഒ വെളളിയാഴ്‌ച പരീക്ഷണം നടത്തിയത്‌.

ശത്രുവിന്റെ വിമാനങ്ങള്‍, ഡ്രോണുകള്‍ എന്നിവ ഇന്ത്യന്‍ വ്യോമയാന അതിര്‍ത്തി ലംഘിച്ചാല്‍ അതിവേഗം ലക്ഷ്യത്തെ പിന്‍തുടര്‍ന്ന്‌ നശിപ്പിക്കാന്‍ ഈ മിസൈലിന്‌ കഴിയും. സിംഗിള്‍ മൊബൈല്‍ ലോഞ്ചര്‍ ഉപയോഗിച്ച്‌ മിസൈലിനെ വിക്ഷേപിക്കാന്‍ കഴിയും.

ഡിആര്‍ഡിഒയുടെ നേതൃത്വത്തില്‍ ഡിഫന്‍സ്‌ റിസര്‍ച്ച്‌ ലബോറട്ടറിയാണ്‌ മിസൈല്‍ വികസിപ്പിച്ചെടുത്തത്‌. എല്‍ആന്‍ഡ്‌ടിയുടെ സാങ്കേതിക സഹകരണവും ഉണ്ടായിരുന്നു.

Previous Post Next Post