ദുബൈ: കുളിക്കാനിറങ്ങിയ പിതാവും മകളും ഷാർജയിൽ മുങ്ങി മരിച്ചു.കോഴിക്കോട് ബാലുശ്ശേരി ഇയ്യാട് താഴേചന്തം കണ്ടിയിൽ ഇസ്മായിൽ (47),മകൾ അമൽ ഇസ്മായിൽ (18)
എന്നിവരാണ് മരിച്ചത്.
ഷാർജ-അജ്മാൻ ബോർഡറിൽ കടലിൽ കുളിക്കാനായി കുടുംബ സമേതം പോയപ്പോഴാണ് അപകടം.ഒഴുക്കിൽ പെട്ട മകളെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ ഇസ്മായിലും അപകടത്തിൽ പെടുകയായിരുന്നു.കൂടെയുണ്ടായിരുന്ന കുട്ടിയെ രക്ഷപ്പെടുത്തി.
ദുബൈ ആർ.ടി.എ ജീവനക്കാരനാണ് ഇസ്മായിൽ. മൃതദേഹങ്ങൾ ഷാർജ കുവൈത്ത് ഹോസ്പിറ്റലിൽ.