മന്ത്രി കെടി ജലീൽന്റെ ചോദ്യംചെയ്യൽ പൂർത്തിയായി. മന്ത്രി കസ്റ്റംസ് ഓഫീസിൽ നിന്ന് മടങ്ങി.





* കസ്റ്റംസിൻ്റെ ആറര മണിക്കൂർ ചോദ്യംചെയ്യൽ പൂർത്തിയായി. മന്ത്രി കെ ടി ജലീൽ മടങ്ങി

*മു​റു​കാ​ത്ത കു​രു​ക്ക് മു​റു​ക്കി
വെ​റു​തേ സ​മ​യം ക​ള​യേ​ണ്ടെ​ന്ന്
മ​ന്ത്രി കെ.​ടി. ജ​ലീ​ൽ

 ചോദ്യംചെയ്യൽ  പൂർത്തിയായതിനെ  തുടർന്ന്മ ന്ത്രി കെടി ജലീൽ  ഔദ്യോഗിക വാഹനത്തിൽ   കസ്റ്റംസ് ഓഫീസിൽ നിന്ന് മടങ്ങി. ഇന്ന് ഉച്ചയോടെയാണ് മന്ത്രി ചോദ്യം ചെയ്യലിനായി കൊച്ചിയിലെ കസ്റ്റംസ് ഓഫീസിൽ എത്തിയത്. ആറര മണിക്കൂറോളം ചോദ്യംചെയ്യൽ നീണ്ടു. ഉന്നത ഉദ്യോഗസ്ഥരുടെ മേൽനോട്ടത്തിൽ ആയിരുന്നു ചോദ്യം ചെയ്യൽ...

മു​റു​കാ​ത്ത കു​രു​ക്ക് മു​റു​ക്കി വെ​റു​തേ സ​മ​യം ക​ള​യേ​ണ്ടെ​ന്ന് മ​ന്ത്രി കെ.​ടി. ജ​ലീ​ൽ. മാ​ധ്യ​മ​ങ്ങ​ളി​ൽ പ​ര​സ്യ​പ്പെ​ടു​ത്തി മൊ​ഴി​യെ​ടു​ക്കാ​ൻ ക​സ്റ്റം​സ് വി​ളി​ച്ച​തു​കൊ​ണ്ട് ഔ​ദ്യോ​ഗി​ക​മാ​യി​ത്ത​ന്നെ ക​സ്റ്റം​സ് ഓ​ഫീ​സി​ലെ​ത്തി കാ​ര്യ​ങ്ങ​ളു​ടെ നി​ജ​സ്ഥി​തി ബോ​ദ്ധ്യ​പ്പെ​ടു​ത്തി​യെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

എ​ൻ​ഐ​എ​യും ഇ​ഡി​യും മൊ​ഴി​യെ​ടു​ക്കാ​ൻ വി​ളി​ച്ച​ത് ര​ഹ​സ്യ​മാ​യാ​ണ്. അ​തി​നാ​ലാ​ണ് ര​ഹ​സ്യ​മാ​യി പോ​യ​തെ​ന്നും മ​ന്ത്രി ഫേ​സ്ബു​ക്കി​ൽ കു​റി​ച്ചു. 

ഒ​രി​ക്ക​ൽ​കൂ​ടി താ​ൻ ആ​വ​ർ​ത്തി​ക്കു​ന്നു, ആ​യി​രം ഏ​ജ​ൻ​സി​ക​ൾ പ​തി​നാ​യി​രം കൊ​ല്ലം ത​പ​സി​രു​ന്ന് അ​ന്വേ​ഷി​ച്ചാ​ലും, സ്വ​ർ​ണ​ക്ക​ള്ള​ക്ക​ട​ത്തി​ലോ, ഏ​തെ​ങ്കി​ലും സാ​മ്പ​ത്തി​ക ത​ട്ടി​പ്പി​ലോ, അ​ഴി​മ​തി​യി​ലോ, നാ​ട്ടു​കാ​രെ പ​റ്റി​ച്ച് ഷെ​യ​ർ സ്വ​രൂ​പി​ച്ച് തു​ട​ങ്ങി​യ ബി​സി​ന​സ് പൊ​ളി​ഞ്ഞ കേ​സി​ലോ, അ​വി​ഹി​ത സ്വ​ത്ത് സ​മ്പാ​ദ​നം ന​ട​ത്തി​യ​തി​ന്‍റെ പേ​രി​ലോ, പ​ത്തു​പൈ​സ കൈ​ക്കൂ​ലി വാ​ങ്ങി​യെ​ന്ന ആ​രോ​പ​ണ​ത്തി​ലോ, ത​നി​ക്കെ​തി​രെ സൂ​ക്ഷ്മാ​ണു വ​ലി​പ്പ​ത്തി​ലു​ള്ള തെ​ളി​വു​പോ​ലും കൊ​ണ്ടു​വ​രാ​ൻ ക​ഴി​യി​ല്ല. സ​ത്യ​മേ​വ ജ​യ​തേ. ഈ ​ഉ​റ​പ്പാ​ണ്, എ​ന്നെ​പ്പോ​ലെ സാ​ധാ​ര​ണ​ക്കാ​ര​നാ​യ ഒ​രു പൊ​തു​പ്ര​വ​ർ​ത്ത​ക​ന്‍റെ എ​ക്കാ​ല​ത്തു​മു​ള്ള ആ​ത്മ​ബ​ല​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

ത​ന്‍റെ ക​ഴു​ത്തി​ൽ കു​രു​ക്ക് മു​റു​ക്കി മു​റു​ക്കി, മു​റു​ക്കു​ന്ന​വ​ർ കു​ഴ​യു​ക​യോ ക​യ​ർ പൊ​ട്ടു​ക​യോ ചെ​യ്യു​മെ​ന്ന​ല്ലാ​തെ മ​റ്റൊ​ന്നും സം​ഭ​വി​ക്കി​ല്ല. ഇ​ത് അ​ഹ​ങ്കാ​ര​മോ വെ​ല്ലു​വി​ളി​യോ അ​ല്ല. തെ​റ്റ് ചെ​യ്തി​ട്ടി​ല്ലെ​ന്ന ഉ​ത്ത​മ​ബോ​ധ്യ​ത്തി​ൽ നി​ന്നു​ള്ള മ​നോ​ധൈ​ര്യ​മാ​ണെ​ന്നും മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു.


Previous Post Next Post