തിരുവനന്തപുരം: തലസ്ഥാനത്ത് ഇറാനിയൻ മോഷണ സംഘം പോലീസ് പിടിയിലായി. നാല് ഇറാനിയൻ പൗരൻ മാരാണ് അറസ്റ്റിലായത്.
ഡൽഹി മുതൽ കേരളം വരെ ഇവർ മോഷണം നടത്തിയെന്ന് ചോദ്യം ചെയ്യലിൽ വ്യക്തമായി. ഒരു ഹോട്ടലിൽ നിന്നാണ് നാൽവർ സംഘത്തെ പിടികൂടിയത്.
ചോദ്യം ചെയ്യൽ തുടരുകയാണെന്ന് പോലീസ് വൃത്തങ്ങൾ അറിയിച്ചു.