കുവൈറ്റില്‍ പ്രവാസികള്‍ക്കും സൗജന്യ വാക്‌സിന്‍; പ്രഥമ പരിഗണന സ്വദേശികള്‍ക്ക്‌



കുവൈറ്റ്‌ സിറ്റി :കുവൈറ്റിലുള്ള സ്വദേശികള്‍ക്കും വിദേശികള്‍ക്കും കൊവിഡ് വാക്‌സിന്‍ സൗജന്യമായി നല്‍കുമെന്ന് കുവൈറ്റ് ആരോഗ്യമന്ത്രാലയം. വാക്‌സിന്‍ നല്‍കുന്നതില്‍ ആദ്യ പരിഗണന സ്വദേശികള്‍ക്കായിരിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി.


ആഗോള തലത്തിലും തദ്ദേശ തലത്തിലും വിശദമായ പഠനം നടത്തിയ ശേഷം മാത്രമേ വാക്‌സിന്‍ വിതരണം ആരംഭിക്കുകയുള്ളവെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.



വാക്‌സിന്‍ വിതരണത്തില്‍ പ്രഥമ പരിഗണന ഭിന്നശേഷിക്കാരും വയോദ്ധികരും രോഗികളുമായവര്‍ക്കായിരിക്കും ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമായിരിക്കുമെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. അതേസമയം കുട്ടികള്‍ക്ക് വാക്‌സിന്‍ നല്‍കില്ലെന്നും അധികൃതര്‍ പറഞ്ഞു. വാക്‌സിന്‍ എത്തുന്നതനുസരിച്ച് വാക്‌സിനേഷന്‍ ഘട്ടം ഘട്ടമായി നല്‍കാനാണ് മന്ത്രാലയം ഉദ്ദേശിക്കുന്നത്.

Previous Post Next Post