പ്രതിപക്ഷത്തിന്റെ പരാതിയിൽ ധനമന്ത്രിയോട് വിശദീകരണം തേടി സ്പീക്കർ.





സിഎജി റിപ്പോർട്ട് ചോർത്തിയെന്ന പ്രതിപക്ഷത്തിന്റെ പരാതിയിൽ ധനമന്ത്രിയോട് വിശദീകരണം തേടി സ്പീക്കർ.
എത്രയും വേഗം വിശദീകരണം നൽകണമെന്നാണ് ആവശ്യപ്പെട്ടിട്ടുള്ളത്. 

സഭയിൽ വെക്കുംമുമ്പേ സിഎജി റിപ്പോർട്ട് പുറത്തുവന്നത് സഭാംഗങ്ങളുടെ അവകാശങ്ങളുടെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി വി.ഡി സതീശൻ എംഎൽഎ ആണ് പരാതി നൽകിയത്.

ഗവർണർക്ക് അയക്കേണ്ട സിഎജി റിപ്പോർട്ട് ചോർത്തിയെന്നും മാധ്യമങ്ങളിലടക്കം അതിന്റെ വിശദാംശങ്ങൾ പങ്കുവച്ചുവെന്നും അവകാശ ലംഘന പരാതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. ഗുരുതരമായ ചട്ടലംഘനമാണ് മന്ത്രിയുടെ ഭാഗത്തുനിന്ന് ഉണ്ടായതെന്നും സഭയുടെ പ്രത്യേക അവകാശങ്ങൾ ഹനിച്ച മന്ത്രിക്കെതിരെ നടപടി സ്വീകരിക്കണമെന്നാണുമാണ് വി.ഡി സതീശൻ എംഎൽഎ ആവശ്യപ്പെട്ടിരുന്നത്.

മന്ത്രിമാർക്കെതിരായ അവകാശ ലംഘന പരാതികളിൽ സ്വാഭാവികമായും സ്വീകരിക്കേണ്ട നടപടിയാണ് സ്പീക്കറുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടുള്ളത്.


Previous Post Next Post