കളക്ടറേറ്റിലും മിനി സിവില്‍ സ്റ്റേഷനുകളിലും നാളെ സന്ദർശകർക്ക് നിയന്ത്രണം




കോട്ടയം കളക്ടറേറ്റിലും മിനി സിവില്‍ സ്റ്റേഷനുകളിലും മുനിസിപ്പാലിറ്റികളിലും നാളെ (നവംബര്‍ 20) പൊതുജനങ്ങളുടെ  സന്ദര്‍ശനത്തിന് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയതായി ജില്ലാ കളക്ടര്‍ അറിയിച്ചു.
 വരണാധികാരികളുടെ ഓഫീസുകളില്‍ നാമനിര്‍ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന നടക്കുന്ന സാഹചര്യത്തില്‍ കോവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി തിരക്ക് ഒഴിവാക്കുന്നതിനായാണ് നിയന്ത്രണം.
Previous Post Next Post