കണ്ണൂർ: തളിപ്പറമ്പിൽ വയൽ നികത്തി ബൈപാസ് റോഡ് നിർമ്മിക്കുന്നതിനെതിരെ കീഴാറ്റൂരിൽ സമരം നടത്തിയ വയൽകിളികൾ തദ്ദേശ തെരഞ്ഞെടുപ്പിൽ സിപിഎമ്മിനെതിരെ രംഗത്ത്.
കോണ്‍ഗ്രസ്, ബിജെപി പിന്തുണയോടെയാണ് വയൽകിളികൾ മത്സരിക്കുന്നത്. വനിത സംവരണ വാർഡിൽ സമര നേതാവ് സുരേഷ് കീഴാറ്റൂരിന്‍റെ ഭാര്യ ലത സുരേഷാണ് സ്ഥാനാർത്ഥി.
വയൽ നികത്തി റോഡുണ്ടാക്കുന്നത് ചോദ്യം ചെയ്ത് സിപിഎം വിട്ട് സമരത്തിനിറങ്ങിയവർ ഇന്ന് പാർട്ടിക്കെതിരെ വോട്ടിലൂടെ മറുപടി നൽകാമെന്ന് ആശിക്കുകയാണ്.
കോണ്‍ഗ്രസും ബിജെപിയും സ്ഥാനാർത്ഥികളെ നിർത്താതെ ലതയെ പിന്തുണക്കുന്നണ്ട്. പക്ഷെ കഴിഞ്ഞ തവണ 85 ശതമാനത്തിലേറെ വോട്ടും നേടി വിജയിച്ച സിപിഎം വയൽക്കിളികളെ എതിരാളിയായി പോലും കാണുന്നില്ല