ഇനി മുഖ്യമന്ത്രിക്ക് നേരിട്ട് പരാതി നൽകാം അക്ഷയ വഴി : പുതിയ സംവിധാനം ഈ മാസം നിലവിൽ വരും.




മുഖ്യമന്ത്രിക്ക് പരാതി നൽകാൻ ഇനി അക്ഷയ കേന്ദ്രങ്ങളിൽ സംവിധാനം. ഈ മാസംമുതൽ പുതിയ പദ്ധതി നിലവിൽ വരും.


മുഖ്യമന്ത്രിയുടെ പൊതുജന പരാതിപരിഹാര സംവിധാനത്തിലേക്ക് ഓണ്‍ലൈനായി പരാതി നല്‍കാം. പരാതി എഴുതി നല്‍കാന്‍ സാധിക്കാത്തവര്‍ക്കായി ശബ്ദം എഴുത്താക്കി മാറ്റുന്ന സോഫ്റ്റ് വെയറും ഉപയോഗിക്കാൻ സാധിക്കും.


സെക്രട്ടേറിയറ്റിലെ കൗണ്ടറിലൂടെയും തപാല്‍ മാര്‍ഗവും പരാതികള്‍ ലഭിക്കുന്നുണ്ട്. തുടർന്ന് വിവരങ്ങൾ എസ്എംഎസിലൂടെ പരാതിക്കാരനെ അറിയിക്കും. ടോള്‍ ഫ്രീ നമ്പറിലൂടെയും
(1800 425 7211) ഓണ്‍ലൈനായും തല്‍സ്ഥിതി അറിയാം. 

പരാതിയുടെ ഗൗരവം അനുസരിച്ചു രണ്ടാഴ്ച മുതൽ 30 ദിവസം വരെയാണ് പരാതികള്‍ തീര്‍പ്പാക്കാന്‍ സമയം ഉള്ളത്. ഗൗരവമേറിയവ മുഖ്യമന്ത്രിയുടെ ഓഫീസ് നേരിട്ട് പരിശോധിക്കും.
Previous Post Next Post