ന്യൂഡല്‍ഹി: ഡല്‍ഹിയിലെ മുതിര്‍ന്ന മലയാളി ആരോഗ്യ പ്രവര്‍ത്തകനായ ഡോ.ഹരിഹരന്‍ അന്തരിച്ചു. കൊവിഡ് ബാധയെ തുടര്‍ന്ന് മാക്‌സ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവേയാണ് ഡോ. ഹരിഹരന്റെ മരണം.
മയൂര്‍ വിഹാറിലെ ശ്രീക്യഷ്ണ മെഡിക്കല്‍ ആന്‍ഡ് റിസേര്‍ച്ച് സെന്ററിലെ മെഡിക്കല്‍ സൂപ്രണ്ടായി പ്രവര്‍ത്തിച്ച വരികയായിരുന്നു ഡോ.ഹരിഹരന്‍. സംസ്‌ക്കാരം കൊവിഡ് ചട്ടങ്ങള്‍ പാലിച്ച് ഡല്‍ഹിയിലെ നിഗം ബോദിഘട്ടിലെ എല്‍.പി.ജി ശ്മശാനത്തില്‍ നടക്കും.