സര്ക്കാരിനെ അട്ടിമറിക്കാന് അന്വേഷണ ഏജന്‌സികളെ ഉപയോഗപ്പെടുത്തുന്നു- സി.പി.എം

.
തിരുവനന്തപുരം: സര്ക്കാരിനെ അട്ടിമറിക്കാൻ അന്വേഷണ ഏജന്‌സികളെ ഉപയോഗപ്പെടുത്തുന്നുവെന്ന് സി.പി.എം സംസ്ഥാന സെക്രട്ടേറിയേറ്റ്. മുഖ്യമന്ത്രിയെ ലക്ഷ്യമാക്കിയാണ് നീക്കങ്ങൾ. പ്രതികളെ മാപ്പുസാക്ഷിയാക്കാമെന്ന് പ്രലോഭിപ്പിച്ചും സമ്മര്ദം ചെലുത്തിയും രാഷ്ട്രീയ താല്പര്യങ്ങൾ നടപ്പാക്കാൻ ശ്രമിക്കുകയാണെന്നും സി.പി.എം. വാര്ത്താക്കുറിപ്പിൽ കുറ്ററപ്പെട്ത്തുന്നു. സ്വര്ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന്റെ ശബ്ദരേഖ  ഉപയോഗപ്പെടുത്തിക്കൊണ്ടാണ് ശക്തമായ ഒരു പ്രതികരണത്തിന് സി.പി.എം. തയ്യാറായിരിക്കുന്നത്. സി.പി.എം. നേരത്തെ തന്നെ ഉന്നയിക്കുന്ന ആരോപണങ്ങൾ ശരിവെക്കുന്നതാണ് ഇപ്പോൾ സ്വപ്നയുടേതായി പുറത്തുവന്നിരിക്കുന്ന ശബ്ദരേഖ. മുഖ്യമന്ത്രിയുടെ ഓഫീസിനെ ലക്ഷ്യം വെച്ചു കൊണ്ട് നടക്കുന്ന നീക്കങ്ങളുടെ ഭാഗമായാണ് അന്വേഷണ ഏജന്‌സികള് പ്രവര്ത്തിക്കുന്നത്. ഇതിന്റെ ഒരു തെളിവായാണ് സ്വപ്നയുടെ മൊഴി ഇപ്പോൾ പുറത്തെത്തിയിരിക്കുന്നത്. ഇത് ജനാധിപത്യത്തോടും നിയമസംവിധാനത്തോടുമുള്ള വെല്ലുവിളിയാണ്. സര്ക്കാരിനെ രാഷ്ട്രീയപരമായും ഭരണപരമായും എതിര്ക്കാന് കഴിയാത്ത യു.ഡി.എഫ്.- ബി.ജെ.പി. കൂട്ടുകെട്ടിന് ആയുധങ്ങൾ ഒരുക്കി കൊടുക്കുകയാണ് അന്വേഷണ ഏജന്‌സികൾ ചെയ്യുന്നതെന്നും സി.പി.എം. പറയുന്നു.
Previous Post Next Post