ഐ പി എല്ലിന് ഇന്ന് കൊടിയിറങ്ങും, കന്നി കിരീടത്തിനായി ഡൽഹി
മുംബൈ-ഡൽഹി കിരീടപ്പോരാട്ടം രാത്രി 7.30 മുതൽ ദുബായ് ഇൻ്റർനാഷണൽ സ്റ്റേഡിയത്തിലാണ് കലാശപ്പോരാട്ടം നടക്കുക.
മുൻ ചാമ്പ്യൻമാരായ മുംബൈ ഇന്ത്യൻസും കന്നിക്കിരീടം ലക്ഷ്യമിട്ട് ഇറങ്ങുന്ന ഡൽഹി ക്യാപ്പിറ്റൽസും തമ്മിലാണ് കലാശപ്പോരാട്ടം.
ജയിച്ചാൽ മുംബൈയുടെ അഞ്ചാം ഐ പി എൽ കിരീടമാകും ഇത്. ആദ്യമായി ഫൈനലിൽ കടക്കുന്ന ഡൽഹിയും കിരീട പ്രതീക്ഷയിലാണ്. സ്ഥിരതയാർന്ന ബാറ്റിംഗും ബുംറ, ബോൾട്ട് എന്നിവർ നയിക്കുന്ന ബൗളിംഗുമാണ് മുംബൈയുടെ കരുത്ത്. സ്റ്റോയിനിസിൻ്റെ ഓൾറൗണ്ട് മികവും ശിഖാർ ധവാൻ, ഹെറ്റ്മേയർ എന്നിവരുടെ ഫോമും റബാഡ നയിക്കുന്ന ബൗളിംഗ് നിരയും ഡൽഹിയ്ക്ക് കിരീട പ്രതീക്ഷ നൽകുന്നു.