ജനപ്രതിനിധികള്‍ പ്രതികളായ കേസുകളില്‍ നിലവിലുള്ള വാറണ്ടുകള്‍ നടപ്പിലാക്കാന്‍ ഡി.ജി.പി നിര്‍ദ്ദേശം



തിരുവനന്തപുരം: സംസ്ഥാനത്തെ ജനപ്രതിനിധികള്‍ പ്രതികളായ കേസുകളില്‍ നിലവിലുള്ള വാറണ്ടുകള്‍ നടപ്പിലാക്കാന്‍ ഡി.ജി.പി ജില്ലാ പോലീസ് മേധാവികള്‍ക്ക് നിര്‍ദ്ദേശം നല്‍കി. സുപ്രീംകോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ നവംബര്‍ 20-നകം നിലവിലുള്ള വാറണ്ടുകള്‍ നടപ്പിലാക്കാനാണ് നിര്‍ദ്ദേശം വന്നിട്ടുള്ളത്.

എംഎല്‍എമാരും എംപിമാരുള്‍പ്പെടെ നിരവധി ജനപ്രതിനിധികള്‍ക്ക് വിവിധ സമരങ്ങളുമായി ബന്ധപ്പെട്ട് വാറണ്ടുകള്‍ നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് ഡിജിപിയുടെ ഉത്തരവ്.

നേതാക്കള്‍ കോടതിയില്‍ കീഴടങ്ങി ജാമ്യം എടുക്കണമെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ ജനപ്രതിനിധികളോട് ആവശ്യപ്പെട്ടിട്ടുണ്ട്. ജാമ്യം എടുക്കാത്തവരെ അറസ്റ്റ് ചെയത് കോടതിയില്‍ ഹാജരാക്കാനും നിര്‍ദ്ദേശമുണ്ട്.


Previous Post Next Post