പാമ്പാടി തിരികെ പിടിപ്പിച്ചു മോനേ ?





പാമ്പാടി :  പാമ്പാടി ടൗണിൽ എത്തുന്നതിന് മുമ്പ് പാമ്പാടി എന്ന  സ്ഥലം രേഖപ്പെടുത്തിയ 2 ബോർഡുകൾ മുമ്പ് പാമ്പാടി M G M സ്ക്കൂളിന് സമീപം K K റോഡിലും കാളച്ചന്ത വിമലാംബിക സ്ക്കൂളിന് മുമ്പിലും പണ്ട് ഉണ്ടായിരുന്നു പക്ഷെ റോഡ് വികസനം വന്നപ്പോൾ നാഷണൽ ഹൈവേ അതോരിട്ടി പ്രസ്തുത ബോർഡുകൾ തൽസ്ഥാനത്തു നിന്നും മാറ്റി പിന്നീട് അവ പുനസ്ഥാപിച്ചില്ല


 അങ്ങനെ നിരവധി വർഷങ്ങൾ കടന്നു പോയി  അപരിചിതരായ വാഹന യാത്രികർക്ക് സ്ഥലം ഏതെന്ന് പെട്ടന്ന് തിരിച്ചറിയാൻ പ്രയാസം നേരിട്ടിരുന്നു എന്നത് ഒരു വസ്തുത തന്നെയായിരുന്നു 
2 ദിവസം മുമ്പ് നമ്മുടെ ചങ്കായ പാമ്പാടിയുടെ പേര് എഴുതിയ 2 ബോർഡുകൾ ( വളരെ വലുപ്പത്തിൽ ഉള്ളത് ) പഞ്ചായത്ത് ആഫീസിന് എതിർവശത്തും ,കാളച്ചന്ത വിമലാംബിക സ്ക്കൂളിന് മുമ്പിലും സ്ഥാപിച്ചിട്ടുണ്ട് അല്പം താമസിച്ചെങ്കിലും നമ്മുടെ  പാമ്പാടി പാമ്പാടിയായി
Previous Post Next Post