കോൺഗ്രസ്സ് - കേരളാ കോൺഗ്രസ്സ് സീറ്റ് ധാരണയായി

 കോട്ടയം ജില്ലാപ്പഞ്ചായത്തിൽ കോൺഗ്രസ്സ് - കേരളാ കോൺഗ്രസ്സ് പി.ജെ ജോസഫ് വിഭാഗവുമായി സീറ്റ് ധാരണയായി . 13 സീറ്റുകളിൽ കോൺഗ്രസ്സും, 9 സീറ്റുകളിൽ ജോസഫ് വിഭാഗവും മത്സരിക്കും.
വൈക്കം. വെള്ളൂർ. കുറവിലങ്ങാട്, ഭരണങ്ങാനം, കാഞ്ഞിരപ്പള്ളി, കങ്ങഴ .തൃക്കൊടിത്താനം, കിടങ്ങൂർ , അതിരമ്പുഴ ഡിവിഷനുകളിലാണ് ജോസഫ് വിഭാഗം മത്സരിക്കുന്നത്..
മുസ്ലീം ലീഗ് ഒരു സീറ്റിന് അവകാശ വാദം ഉന്നയിച്ച സാഹചര്യത്തിൽ കോൺഗസ്സ് ഒരു സീറ്റ് വിട്ടു നൽകിയേക്കുമെന്നും സൂചനയുണ്ട്.
Previous Post Next Post