പൊന്മുടി ജലാശയത്തിൽ വിദ്യാർത്ഥി മുങ്ങി മരിച്ചു.
രാജകുമാരി കുരുവിള സിറ്റി കയ്യാലക്കൽ പരേതനായ ഡിക്സ്ൻ ൻ്റെ മകൻ അലനാണ്(18) കുളിക്കാനിറങ്ങിയതിനെ തുടർന്ന് മുങ്ങി മരിച്ചത്. കള്ളിമാലി ഭാഗത്തായിരുന്നു അഞ്ച് സുഹൃത്തുക്കൾക്കൊപ്പം കുളിക്കാൻ എത്തിയത്.
അലൻ മുങ്ങുന്നത് കണ്ട് സുഹൃത്തുക്കൾ ബഹളം കൂട്ടി സമീപവാസികൾ എത്തി തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. പിന്നീട് അടിമാലി ഫയർഫോഴ്സ് യൂണിറ്റ് എത്തിയാണ് മൃതദേഹം കണ്ടെത്തിയത്.രാജാക്കാട് പോലീസ് കേസെടുത്ത് തുടർ നടപടികൾ സ്വീകരിച്ചു.
ചിന്നക്കനാലാലിലെ സ്വകാര്യ സ്കൂൾ അധ്യാപിക സുജാതയാണ് മാതാവ്. സഹോദരി - ആതിര