കോട്ടയം: എം.സി.റോഡിൽ കോട്ടയം നാട്ടകത്ത് അപകടം. കാറിലിടിച്ച് മറിഞ്ഞ ബൈക്ക് യാത്രികൻ ബസിനടിയിൽ കുടുങ്ങിയെങ്കിലും നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു..
നാട്ടകം സിമൻ്റ് കവലയിലെ തിരക്കേറിയ റോഡിലാണ് അപകടം ഉണ്ടായത്.
സ്റ്റോപ്പിൽ ആളെ കയറ്റി മുന്നോട്ട് നീങ്ങിയ ബസിനെ മറികടക്കാൻ ബൈക്ക് യാത്രികൻ ശ്രമിക്കുന്നതിനിടെ എതിർദിശയിൽ അമിത വേഗത്തിൽ വന്ന കാർ ഇടിക്കുകയായിരുന്നു. ഇതോടെ ബസിനടിയിലേക്ക് ബൈക്ക് മറിഞ്ഞു.അപകടം മനസിലാക്കിയ ഡ്രൈവർ ഉടൻ ബസ് നിർത്തിയതിനാൽ ബൈക്ക് യാത്രികൻ നിസാര പരിക്കുകളോടെ രക്ഷപ്പെടുകയായിരുന്നു. തിരക്കേറിയ റോഡിൽ നടന്ന അപകടം ഗതാഗത തടസത്തിനും കാരണമായി.