ഹെലികോപ്ടറിൽ പറന്നിറങ്ങി വധു, ആകാംക്ഷയോടെ നാട്ടുകാരും



വയനാട്: വയനാടിന് പുതുമ നൽകി ഹെലികോപ്ടറിൽ പറന്നിറങ്ങി വധു, ആകാംക്ഷയും കൗതുകവും കൈവെടിയാതെ നാട്ടുകാരും. 

തിങ്കളാഴ്ച ഉച്ചയോടെ പഴശ്ശിരാജാ കോളേജ് ഗ്രൗണ്ടിലാണ്  പുതിയ വിവിഐപി യുമായി ഹെലിക്കോപ്റ്റര്‍ ഇറങ്ങിയത്. നാട്ടുകാര്‍ ആദ്യം കരുതിയത് രാഹുല്‍ ഗാന്ധി എം.പി വന്നെന്നാണ്.  സാധാരണ രാഹുൽ ഗാന്ധിയുമായുള്ള ഹെലികോപ്ടറാണ് വരാറുള്ളത്. ജനംചിന്തിച്ചതിന് കുറ്റം പറയാനാവില്ലല്ലോ. പിന്നീടാണ് അറിയം ന്നത് ന്യൂജെന്‍ കല്യാണത്തിന് വധുവിന്റെ മാസ് എന്‍ട്രിയായിരുന്നു അതെന്ന്.

വിവിഐപി ആരെന്നറിയാന്‍ ഓടിയെത്തിയ നാട്ടുകാരുടെ മുമ്പിലൂടെ ഹെലിക്കോപ്റ്ററില്‍ നിന്നിറങ്ങിയ വധുവും ബന്ധുക്കളും വിവാഹം നടക്കുന്ന ആടിക്കൊല്ലി ദേവാലയത്തിലേക്ക് പോയി. ഇടുക്കി വണ്ടന്മേട് ആക്കാട്ട്മുണ്ടയില്‍ ലൂക്ക് തോമസിന്റെയും ലിസിയുടെയും മകള്‍ മരിയ ലൂക്കിന്റെയും ആടിക്കൊല്ലി കക്കുഴിയില്‍ ടോമിയുടെയും ഡോളിയുടെയും മകന്‍ വൈശാഖിന്റെയും വിവാഹമാണ് ആടിക്കൊല്ലി സെയ്ന്റ് സെബാസ്റ്റ്യന്‍സ് ദേവാലയത്തില്‍ നടന്നത്.



Previous Post Next Post