പ്രചാരണത്തിനിടെ മുറിച്ചു കൊണ്ടിരുന്ന മരം വീണ് സ്ഥാനാർത്ഥി മരിച്ചു. നെയ്യാറ്റിൻകര കാരോട് ഗ്രാമ പഞ്ചായത്തിലെ ഉച്ചക്കട വാർഡിലെ കോൺഗ്രസ് സ്ഥാനാർത്ഥി ഗിരിജകുമാരി (41) ആണ് മരിച്ചത്.ഭർത്താവിനോപ്പം ഇരു ചക്ര വാഹനത്തിൽ സഞ്ചരിക്കവേയാണ് മുറിച്ചു നീക്കുന്നതിനിടയിൽ മരം ഇവരുടെ ദേഹത്ത് വീണത്.
പുതിയ ഉച്ചക്കട വാര്‍ഡിലെ മത്സ്യബന്ധന മേഖലയില്‍ വോട്ട് തേടി എത്തിയ ഗിരിജ കുമാരി ഭര്‍ത്താവിനൊപ്പം ബൈക്കില്‍ തിരികെ പോകുമ്പോഴാണ് അപകടം.
വോട്ട് ചോദിച്ച ശേഷം തിരികെ ബൈക്കില്‍ റോഡിലേക്ക് വന്ന ഇവരുടെ മേല്‍ മരം വീഴുകയായിരുന്നു. റോഡരുകില്‍ നിന്ന മരം മുറിക്കുന്നതിനിടെ ലക്ഷ്യം തെറ്റി ഇവരുടെ മേല്‍ പതിക്കുകയായിരുന്നു. മരം മുറിച്ചുകൊണ്ടിരിക്കുന്നത് ശ്രദ്ധിക്കാതെയാണ് ഇവര്‍ റോഡിലേക്ക് കയറിയത്.
ബൈക്കിനു പിന്നിലിരുന്ന ഗിരിജ കുമാരിയുടെ മേലാണ് മരം വീണത്. ഗുരുതരമായി പരിക്കേറ്റ ഗിരിജ കുമാരിയെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും മരണം സംഭവിച്ചിരുന്നു.