എറണാകുളം കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പിനുള്ള യു.ഡിഎഫ് സ്ഥാനാര്‍ത്ഥി പട്ടിക പൂര്‍ത്തിയായി. കൊച്ചി കോര്‍പ്പറേഷനിലെ നിലവിലെ മേയര്‍ സൗമിനി ജെയ്‌നിന് ഇത്തവണ സീറ്റില്ല..
63 ഡിവിഷനില്‍ കോണ്‍ഗ്രസ് മത്സരിക്കും. മുസ്‌ലീം ലീഗിന് ആറും കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തിന് നാല് സീറ്റുകളുമാണ് നല്‍കിയിരിക്കുന്നത്.
മുന്‍ ജിസിഡിഎ ചെയര്‍മാന്‍ എന്‍.വേണുഗോപാല്‍, കെപിസിസി ജനറല്‍ സെക്രട്ടറി ദീപ്തി മേരി വര്‍ഗീസ്, ഡപ്യൂട്ടി മേയര്‍ കെ.ആര്‍.പ്രേംകുമാര്‍ എന്നിവരാണ് പട്ടികയില്‍. മത്സരിക്കാന്‍ താല്‍പര്യമില്ലെന്ന് സൗമിനി പാര്‍ട്ടി നേതൃത്വത്തെ അറിയിച്ചിരുന്നെന്നും ഇതിന്റെ ഭാഗമായിട്ടാണ് സൗമിനിയുടെ പേര് ഒഴിവാക്കിയതെന്നുമാണു പാര്‍ട്ടി വിശദീകരണം.