ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പ് കമ്മീഷന് അംഗീകാരം തുഷാര്‍ വെള്ളാപ്പള്ളിക്ക്. ബിഡിജെഎസിനെ ചൊല്ലിയുള്ള സുഭാഷ് വാസുവിന്റ അവകാശ വാദം കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് തള്ളി. തുഷാര്‍ വെള്ളാപ്പള്ളിയുടെ നേതൃത്വത്തിലുള്ള ബിഡിജെഎസിന് തെരഞ്ഞെടുപ്പ് കമ്മീഷന് അംഗീകാരം നല്കി.
യഥാർഥ ബിഡിജെഎസ് തങ്ങളാണെന്ന വാദവുമായി സുഭാഷ് വാസുവാണ് തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചത്. ഇരുവിഭാഗത്തിന്റേയും വാദം കേട്ട ശേഷം തുഷാര്‍ വിഭാഗത്തിന് കമ്മീഷന് അംഗീകാരം നല്‍കുകയായിരുന്നു.
തുഷാര്‍ വെള്ളാപ്പള്ളി പ്രസിഡന്റും എ.ജി. തങ്കപ്പന് വൈസ് പ്രസിഡന്റായും രാജേഷ് നെടുമങ്ങാട് ജനറല്‍ സെക്രട്ടറിയുമായ ഭരണസമിതിക്കാണ് കമ്മീഷന് അംഗീകാരം നല്‍കിയത്.