വാഷിംഗ്ടണ്‍: യുഎസ് പ്രസിഡന്റായി അധികാരമേല്‍ക്കും മുന്‍പ് തന്നെ ചൈനയ്ക്കും റഷ്യയ്ക്കും കനത്ത തിരിച്ചടി നല്‍കി ജോബൈഡന്‍. അറുപതു വര്‍ഷമായി റഷ്യയും ചൈനയും തമ്മിലുള്ള പ്രധാനകരാറുകളെല്ലാം അന്താരാഷ്ട്ര ഉടമ്പടികൾക്ക് വിരുദ്ധമാണെന്ന നിലാപാടാണ് ബൈഡനും ഡെമോക്രാറ്റുകള്‍ക്കുമുള്ളത്. ജോ ബൈഡന്റെ വിദേശകാര്യ നയങ്ങളില്‍ റഷ്യാ-ചൈനാ ബന്ധം തകര്‍ക്കല്‍ പ്രധാന അജണ്ടയാണെന്നാണ് പുറത്തു വരുന്ന സൂചന. അന്റാര്‍ട്ടിക്കയിലെ ഗവേഷണ കേന്ദ്രങ്ങളുമായി ബന്ധപ്പെട്ട് റഷ്യയും ചൈനയും കരാറുകള്‍ ലംഘിക്കുകയാണ്. ആണവ സംബന്ധമായ യാതൊരു ഗവേഷണവും അന്റാര്‍ട്ടിക്കയില്‍ നടത്തരുതെന്ന നിബന്ധന ഇരുരാജ്യങ്ങളും ലംഘിച്ചുവെന്നാണ് ഡെമോക്രാറ്റുകള്‍ ആരോപിക്കുന്നത്.
കൊറോണയ്ക്ക് മുമ്പേ തന്നെ ചൈനയ്ക്കെതിരെ അമേരിക്ക എടുത്ത എല്ലാ നടപടിക്കും റഷ്യ ചൈനയ്ക്ക് താങ്ങായെന്ന് വൈറ്റ്ഹൗസ് വൃത്തങ്ങള്‍ പറയുന്നു.
വ്ലാദിമിര്‍ പുടിന്റെ പരസ്യമായ അമേരിക്കന്‍ വിരുദ്ധനയം ചൈനയ്ക്ക് ഗുണകരമാകുന്നതായാണ് ബൈഡന്‍ അനുകൂലികൾ ആരോപിക്കുന്നത്.