ദില്ലി ചലോ മാർച്ചിൽ സംഘർഷം.



കർഷക നിയമങ്ങൾ പിൻവലിക്കണമെന്നാവശ്യപ്പെട്ട്  നടത്തുന്ന ദില്ലി ചലോ മാർച്ചിൽ സംഘർഷം. കർഷകർ ദില്ലി-ഹരിയാന അതിർത്തിയിൽ തുടരുകയാണ്. 

കർഷകരെ ദില്ലിയിലേക്ക് കടത്തിവിടാതെ അതിർത്തികളിൽ മാർച്ച് തടയാൻ ശ്രമിക്കുന്ന പൊലീസ് കർശന നടപടികളിലേക്ക് കടന്നു. എന്നാൽ ബാരിക്കേഡുകളും ലാത്തിച്ചാർജ്ജും  മറികടന്ന്  മുന്നോട്ടെന്ന നിലപാടിൽ  കർഷകർ ഉറച്ചു നിൽക്കുകയാണ്. അതിർത്തിയിൽ പൊലീസിന് നേരെയും പൊലീസ് തിരിച്ചും കല്ലെറിഞ്ഞു. നിരവധിപ്പേർക്ക് പരിക്കേറ്റതായാണ് വിവരം. പഞ്ചാബിൽ നിന്നടക്കം കൂടുതൽ കർഷകർ അതിർത്തിയിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്. പൊലീസ്  കണ്ണീർ വാതക പ്രയോഗിച്ചിട്ടും ഫലമില്ലാതെ വന്നതോടെ ലാത്തിച്ചാർജും നടന്നു. 

കോണ്‍ക്രീറ്റ് പാളികൾ കൊണ്ടും ട്രക്കുകളിൽ മണ്ണ് തട്ടിയും അതിര്‍ത്തി റോഡുകൾ പൊലീസ് അടച്ചിരിക്കുകയാണ്. റോഡിന് കുറുകെ മുള്ളുവേലിയും സ്ഥാപിച്ചിട്ടുണ്ട്. ദില്ലി പൊലീസിന് പുറമെ സായുധരായ ബിഎസ്എഫിനെയും സിആര്‍പിഎഫ്, സിഐഎസ് എഫ് അടക്കമുളള കേന്ദ്ര സേനയെ വിന്യസിച്ചിട്ടുണ്ട്. ഡ്രോൺ ക്യാമറ നിരീക്ഷണവും നടത്തുന്നുണ്ട്. എന്നാൽ ബാരിക്കേഡുകൾ തകർത്ത് മുന്നോട്ട് പോകുമെന്ന നിലപാടിലാണ് കർഷകർ. 




Previous Post Next Post