കൊച്ചി: കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന കളമശേരി മെഡിക്കൽ കോളജിലെ അസ്ഥിരോഗ വിഭാഗം മേധാവി മരിച്ചു. കോട്ടയം പത്തനാട് മുണ്ടത്താനം ഇ.സി ബാബു കുട്ടി (60)യാണ് മരിച്ചത്.
ഒരു മാസത്തിലേറെയായി പ്രമേഹരോഗത്തെ തുടർന്ന് കൊച്ചി ആസ്റ്റർ മെഡിസിറ്റിയിൽ ചികിത്സയിലായിരുന്നു. കൂടാതെ കോവിഡ് പോസിറ്റീവാകുകയും ചെയ്തു. ഇന്നലെ ആരോഗ്യനില മോശമാകുകയും രാത്രിയോടെ മരണം സംഭവിക്കുകയും ചെയ്തു.
മൃതദേഹം കളമശേരി മെഡിക്കൽ കോളജിൽ പൊതുദർശനത്തിന് വച്ച ശേഷം വൈകുന്നേരം പത്തനാട് മുണ്ടത്താനുള്ള കുടുംബ വീട്ടിൽ സംസ്കരിക്കും. ഭാര്യ. ഡോ. ലത (അനസ്തേഷ്യാവിഭാഗം ആലപ്പുഴ മെഡിക്കൽ കോളജ്