ആലുവയില്‍ വ്യാജ ഡോക്ടര്‍ പിടിയില്‍.



ആലുവ: ആലുവയില്‍ വ്യാജ ഡോക്ടര്‍ പിടിയില്‍. ആലുവ കോമ്ബാറയില്‍ പ്രവര്‍ത്തിക്കുന്ന മരിയ ക്ലിനിക്കില്‍ രോഗികളെ ചികിത്സിച്ചിരുന്ന വ്യാജ ഡോക്ടറാണ് പോലിസ് പിടിയിലായത്. റാന്നി വടാശ്ശേരി ചെറുപുളഞ്ഞി ശ്രീഭവനില്‍ സംഗീത ബാലകൃഷ്ണന്‍ ആണ് പിടിയിലായത്. രണ്ടു മാസമായി ഇവര്‍ ഇവിടെ ചികിത്സ നടത്തി വരുന്നു.

ജില്ലാ പോലിസ് മേധാവി കെ കാര്‍ത്തിക്കിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് ഇവര്‍ പിടിയിലായത്. പോലിസ് പരിശോധനക്കെത്തുമ്ബോള്‍ സംഗീത രോഗികളെ പരിശോധിച്ചുകൊണ്ടിരിക്കുകയായിരുന്നു. രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റുകള്‍ പരിശോധിച്ചപ്പോള്‍ വ്യാജമാണെന്ന് തെളിഞ്ഞു. ഫാര്‍മസി ഡിപ്ലോമ സര്‍ട്ടിഫിക്കറ്റ് മാത്രമാണ് ഇവര്‍ക്കുള്ളതെന്നും പോലിസിനോട് സമ്മതിച്ചു.


Previous Post Next Post