മലയാളി മെയിൽ നേഴ്സിനെ മുംബൈയിൽ താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി . കണ്ണൂർ കുടിയാൻമല എരുവ്വശ്ശേരി പൊട്ടനാനിയിൽ വീട്ടിൽ റോബിഷ് ജോസഫ് ആണ് മരിച്ചത്. മുംബൈ സെൻട്രൽ വഖാർഡ് ഹോസ്പിറ്റലിൽ മെയിൽ നേഴ്സ് ആയി ജോലി ചെയ്തു വന്നിരുന്ന ഇദ്ദേഹത്തിനെ വസായ് വെസ്റ്റ് ഓംനഗർ വർധമാൻ സോസിറ്റിയിലെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
വീട് അകത്തു നിന്നും പൂട്ടിയ അവസ്ഥയിൽ ആയിരുന്നു. തുടർന്ന് പോലീസ് സ്ഥലത്ത് എത്തിയ ശേഷമാണ് തുറന്നത്. മരണ കാരണം വ്യക്തമല്ല .