തദ്ദേശ തെരഞ്ഞെടുപ്പ്; സീറ്റ് ആവശ്യപ്പെട്ട് കെഎസ്‌യുവിന്റെ കുത്തിയിരുപ്പ് പ്രതിഷേധം

കൊല്ലം :തദ്ദേശ തെരഞ്ഞെടുപ്പില്‍ സീറ്റ് നല്‍കണമെന്നാവശ്യപ്പെട്ട് കൊല്ലം ഡിസിസിക്ക് മുന്‍പില്‍ കെഎസ്‌യുവിന്റെ കുത്തിയിരുപ്പ് പ്രതിഷേധം. സീറ്റ് ചര്‍ച്ച നടക്കുന്ന മുറിക്ക് മുന്നിലാണ് കെഎസ്‌യു പ്രവര്‍ത്തകര്‍ കുത്തിയിരുന്നു പ്രതിഷേധിച്ചത്.

കെഎസ്‌യു സമര്‍പ്പിച്ച സ്ഥാനാര്‍ഥിപ്പട്ടിക അംഗീകരിച്ചില്ലെങ്കില്‍ റിബല്‍ സ്ഥാനാര്‍ത്ഥികളെ നിര്‍ത്തുമെന്നാണ് ഭീഷണി. എന്നാല്‍ ജില്ലയിലെ സ്ഥാനാര്‍ത്ഥിപ്പട്ടികയില്‍ യുവജനങ്ങളുടെ മതിയായ പ്രാതിനിധ്യം ഉണ്ടാകുമെന്ന് ഡി.സി.സി അധ്യക്ഷ ബിന്ദുകൃഷ്ണ പറഞ്ഞു

Previous Post Next Post