സോഷ്യൽ മീഡിയ ദുരുപയോഗത്തിന് എതിരായ സന്ദേശമാണ് രഹ്നഫാത്തിമ കേസിലെ ഹൈക്കോടതി വിധി. ബി. രാധാകൃക്ഷ്ണ മേനോൻ


കോട്ടയം:  സോഷ്യൽ മീഡിയ ഉപയോഗിച്ച് അയ്യപ്പവിശ്വാസികളെ അക്ഷേപിച്ച കേസിലെ പ്രതി രഹ്നഫാത്തിമക്കെതിരായ "ഗോമാതാ ഫ്രൈ " കേസുമായി ബന്ധപ്പെട്ട കേരള ഹൈക്കോടതിയുടെ ക്രൈം MA 1/2020 കേസിൽ ജസ്റ്റീസ് സുനിൽ തോമസ് പുറപ്പെടുവിച്ച വിധി നവമാധ്യമങ്ങളിലൂടെ സമൂഹ്യസ്പർധ വളർത്തുന്നവർക്കുള്ള ശക്തമായ മുന്നറിയിപ്പ് ആണന്ന് ബി.ജെ.പി.സംസ്ഥാന കമ്മിറ്റി അംഗം ബി.രാധാകൃഷ്ണമേനാൻ പറഞ്ഞു.
    രഹ്നഫാത്തിമക്കെതിരെ ശ്രീ രാധാകൃഷ്ണമേനോൻ ഫയൽചെയ്ത  ക്രൈം 2405/2018 കേസിൽ അവരു് അറസ്റ്റിലാവുകയും BSNL ലെ ജോലി നഷ്ടമാവുകയും ചെയ്തിരുന്നു.
   അതിനുംശേഷം വീണ്ടും യുട്യൂബിൽ ഗോമാതാഫ്രൈ എന്ന പേരിൽ കുക്കറി ഷോ നടത്തിയതിനെ തുർന്നാണ് നല്കിയ കേസിലാണ് ഇപ്പോഴത്തെ കോടതി ഉത്തരവ്. 
       രാധാകൃഷ്ണമേനോന്റ പരാതിയിൽ റജിസ്റ്റർചെയ്ത ശബരിമല ശാസ്താപ്രതിഷ്ഠയെ അക്ഷേപിച്ചസംഭവത്തിലെ കേസ്തീർപ്പാവുന്നതുവരെ രഹ്നക്ക് സോഷ്യൽ മീഡിയയിൽ സമ്പൂർണ്ണ വിലക്ക് പ്രഖ്യാചിച്ചു ഹൈക്കോടതി.
അടുത്ത മൂന്നുമാസത്തേക്ക് എല്ലാ തിങ്കളാഴ്ചയും ശനിയാഴ്ചയും തുടർന്നുള്ള മൂന്നു മാസം തിങ്കളാഴ്ചകളിലും പോലീസിൽ റിപ്പേർട്ട് ചെയ്യണം. യു ട്യൂമ്പിലെ വിവാദ വീഡിയോ 
നീക്കം ചെയ്യിക്കാനും പോലീസിന് കോടതി നിർദ്ദേശം നല്കി.
Previous Post Next Post