ജിദ്ദയിൽ മലയാളി കുത്തേറ്റു മരിച്ചു






ജിദ്ദ ഇന്‍ഡസ്ട്രിയല്‍ സിറ്റിയില്‍ ജോലി ചെയ്തിരുന്ന മലയാളി കുത്തേറ്റ് മരിച്ചു. കൂട്ടിലങ്ങാടി ചെലൂര്‍ സ്വദേശി മൈലപ്പുറം പറമ്പില്‍ അബ്ദുല്‍ അസീസാണ് (60 ) ആണ് മരിച്ചത്. കമ്പനിയിലെ സഹപ്രവര്‍ത്തകനായ പാകിസ്താന്‍ പൗരന്റെ കുത്തേറ്റ ഇദ്ദേഹം സംഭവസ്ഥലത്തു തന്നെ മരിച്ചു. അസീസിനെ രക്ഷിക്കാന്‍ ശ്രമിച്ചവര്‍ക്കും പരുക്കേറ്റു. 
36 വര്‍ഷമായി സൗദിയിലുള്ള അബ്ദുല്‍ അസീസ് 30 വര്‍ഷമായി സനാഇയ്യയിലെ കമ്പനിയില്‍ സൂപ്പര്‍വൈസറായി ജോലി ചെയ്യുകയായിരുന്നു. 
പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Previous Post Next Post