കൊച്ചി: തെങ്ങ് ദേഹത്ത് വീണ് പത്ത് വയസ്സുകാരന് ദാരുണാന്ത്യം. മാടശേരി ബിജുവിന്റെയും ഷൈലയുടെയും മകൻ മിലനാണ് മരിച്ചത്. അച്ഛന്റെ കൺമുന്നിൽ വച്ചാണ് മിലന് അപകടമുണ്ടായത്.
ഇന്നലെ വൈകിട്ട് നാല് മണിക്ക് സമീപത്തെ പറമ്പിൽ കൂട്ടുകാരൊടൊപ്പം സംസാരിച്ച് നിൽക്കുമ്പോഴായിരുന്നു സംഭവം. അടിഭാഗം ദ്രവിച്ച തെങ്ങ് മറിയുന്നത് കണ്ട് എല്ലവരും ഓടി മാറിയതാണ്. പക്ഷേ ഒരു ഭാഗം മിലന്റെ ദേഹത്തു പതിച്ചു.
അമ്പലമുകൾ സെന്റ് ജൂഡ് സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥിയാണ്. ഇന്ന് രണ്ടുമണിക്ക് കാക്കനാട് ശ്മശാനത്തിൽ ആണ് സംസ്‌കാരം. സഹോദരൻ : അലൻ