വിദേശ സംഭാവന സ്വീകരിക്കുന്നതിന് വിലക്ക്; നിയമ ഭേദഗതിയുമായി സർക്കാർ




ന്യൂഡൽഹി: വിദേശ ധനസഹായം സ്വീകരിക്കുന്നതിന് കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി കേന്ദ്രസർക്കാർ. 
വിദേശ സംഭാവന നിയന്ത്രണ ചട്ടങ്ങളിൽ ഭേദഗതി വരുത്തി സർക്കാർ വിജ്ഞാപനമിറക്കി. 
തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സ്ഥാനാര്‍ഥികള്‍, സര്‍ക്കാര്‍ ജീവനക്കാര്‍, ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയിലെ അംഗങ്ങള്‍ എന്നിവരെ വിദേശ സഹായം സ്വീകരിക്കുന്നതില്‍ നിന്ന് വിലക്കിയിട്ടുണ്ട്. ചുരുങ്ങിയത് മൂന്നുവര്‍ഷമായി നിലവിലുള്ളതും സന്നദ്ധപ്രവര്‍ത്തനങ്ങള്‍ക്കായി ഇതിനകം 15 ലക്ഷം രൂപ ചെലവഴിച്ചിട്ടുളളതുമായ സന്നദ്ധ സംഘടനകള്‍ക്ക് മാത്രമേ ഇനി വിദേശ ധനസഹായം സ്വീകരിക്കുന്നതിന് അനുമതിയുണ്ടാകൂ.


Previous Post Next Post